സ്വന്തം
ഏകയായി അലയുമൊരെൻ വഴിത്താരയിൽ
മൂകമായി നീ വന്നു നിന്നുവല്ലോ...........................
എൻ കളിത്തോഴിയാം എൻ അശ്രുബിന്ദുവിൽ
നിൻ പ്രതിബിംബം തെളിഞ്ഞുവല്ലോ...................
എൻ മിഴിക്കോണിലെ നീർമണിത്തുള്ളികൾ
എന്നും എൻ സ്വപ്നങ്ങളായിരുന്നു...................
ഒരു നിശാവേളയിൽ നീ എന്നിൽ അലിയവെ
ഞാൻ ഒരു മഴയായ് പൊഴിഞ്ഞുവല്ലോ..........
നാം സ്വന്തമെന്നാപോൽ ജീവിയ്ക്കുമെങ്കിലും
ഭൂമിയിൽ നാം ആർക്കും സ്വന്തമല്ല....................
സ്വന്തമല്ലാത്തൊരെൻ ആത്മസുഗന്ധമേ
നീ എന്റെ ജീവന്റെ താളമല്ലോ.........................
രണ്ടു ദിശകളിൽ സഞ്ചരിയ്ക്കുമ്പോളും
നീ എന്റെ ജീവന്റെ ജീവനല്ലോ........................
എന്നെ തലോടുമീ സ്നേഹമാം തുമ്പികൾ
എന്നും എൻ നഷ്ട്ടങ്ങളായിരുന്നു.....................
എന്നും എൻ നഷ്ട്ടങ്ങളായിരുന്നു........................