READING AND REFLECTING ON TEXT
Ist Semester
വളരെ കൗ തുകത്തോടും ആകാംക്ഷയോടും കൂടിയാണ് ഞാൻ ഈ പുസ്തകം വായിച്ചത്. "ഞാൻ നുജൂദ് വയസ് 10, വിവാഹമോചിത" ആദ്യം പുസ്തകത്തിന്റെ പേര് വായിച്ചപ്പോൾ ഞാൻ ഞെട്ടി. പിന്നെ നുജൂദിന് എന്താണ് സംഭവിച്ചത് എന്നറിയാൻ എന്റെ മനസ് വെമ്പി . ഓരോ അദ്ധ്യായങ്ങൾ വായിച്ചു കഴിയുമ്പോളും എനിയ്ക്ക് വേദനയോകൂടി മാത്രമേ നുജൂദിനെ ഓർക്കാൻ കഴിയുമായിരുന്നുള്ളൂ.
ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രതിസന്ധികളിൽ പ്പോലും ജീവിതം തന്നെ നഷ്ട്ടമായി എന്ന് വിലപിയ്ക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗവും. അവിടെയാണ് നുജൂദിന്റെ കഥയുടെ പ്രസക്തി നാം മനസിലാക്കേണ്ടത്. ഒരു മനുഷ്യജന്മത്തിൽ അനുഭവിയ്ക്കാവുന്നതിന്റെ പരമാവധി അനുഭവിയ്ക്കുകയും എന്നാൽ അവയെല്ലാം തരണം ചെയ്തു ജീവിതവിജയം നേടിയവളാണ് കുഞ്ഞുനുജൂദ്.
നുജൂദിന്റെ കഥ നമുക്ക് നല്കുന്നത് ഉയിർത്തെഴുന്നെൽപ്പിന്റെ സന്ദേശമാണ്. സമൂഹത്തിൽ വില്പ്പന വസ്തു കണക്കെ വിറ്റഴിയ്ക്കപ്പെടുന്ന സ്ത്രീത്വത്തിനെതിരെ ശബ്ദമുയർത്തേണ്ട സമയമായിരിയ്ക്കുന്നു. "ഞാൻ നുജൂദ് വയസ് 10, വിവാഹമോചിത" ശക്തമായ ഒരു പുത്തൻ ജീവച്ചരിത്രമാണെന്ന് നമുക്ക് നിസ്സംശയം പറയാം.
ചെറുപ്രായത്തിൽ വിവാഹിതയും വിവാഹമോചിതയും ആയ നുജൂദ് കാരണമാണ് യെമനിൽ പരമ്പരാഗതമായി നടന്നുവന്ന വിവാഹസമ്പ്രദായത്തിന് മാറ്റമുണ്ടായത്. സമൂഹത്തിൽ ഇത്തരത്തിൽ ഒരു ചലനം സൃഷ്ട്ടിയ്ക്കാൻ കഴിഞ്ഞ നുജൂദ് എല്ലാത്തരത്തിലും ഉള്ള അഭിനന്ദനങ്ങൾക്ക് അർഹയാണ്. നമ്മുടെ കാഴ്ച്ചപ്പാടിൽ നുജൂദ് ചെയ്തത് അഭിമാനാർഹമായ ഒരു കാര്യമാണെങ്കിലും യാഥാസ്തികരായ അവളുടെ നാട്ടുകാർ നുജൂദിന്റെ പ്രവൃത്തിയെ നോക്കികാണുന്നത് ധിക്കാരവും വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റായിട്ടും ആണ്.
ഏത് പ്രതിസന്ധിഘട്ടത്തിലും ആത്മവിശ്വാസത്തോടും ആത്മധൈര്യത്തോടും പ്രവർത്തിയ്ക്കാൻ കഴിഞ്ഞാൽ ജീവിതവിജയം കൈവരിയ്ക്കനാകുമെന്നും എത്ര വലിയ വെല്ലുവിളികളേയും തരണം ചെയ്യാനാകുമെന്ന സന്ദേശമാണ് നുജൂദ് ലോകത്തിന് മുന്നിൽ കാട്ടിതന്നിരിയ്ക്കുന്നത്. ഇശ്ചാശക്തിയോടെ പെരുമാറാൻ കഴിഞ്ഞാൽ ജീവിതത്തിൽ നിസ്സംശയം മുന്നേറാൻ ആകും. ആത്മധൈര്യത്തിന്റെയും മനക്കരുത്തിന്റെയും അന്താരാഷ്ട്രബിംബമായി മാറുകയാണ് നുജൂദ് അലി.
No comments:
Post a Comment