Thursday, January 12, 2017
WEEKLY REFLECTION
FORTH AND FIFTH WEEK
05/12/16 - 23/12/16
TENTH WEEK
30/ 01/ 17 - 31/ 01/ 17
പുതുക്കിയ B.Ed. പാഠ്യപദ്ധതിയിൽ നാലാം സെമസ്റ്ററിൽ ഏകദേശം പത്തു് ആഴ്ചയോളം സ്കൂളിൽ അധ്യാപകപരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. മൂന്നാം സെമസ്റ്ററിൽ ഞാൻ കുളക്കട ഗവൺമെന്റ് സ്കൂളിലായിരുന്നു അധ്യാപകപരിശീലനം പൂർത്തിയാക്കിയത്. എന്നാൽ ഇത്തവണ എനിയ്ക്കു ലഭിച്ചത് പൂവറ്റൂർ ദേവീവിലാസം ഹയർ സെക്കണ്ടറി സ്കൂളാണ് അധ്യാപകപരിശീലനം നടത്തേണ്ടത്.
1949 ജൂൺ 1 ന് പൂവറ്റൂർ പടിഞ്ഞാറ് നമ്പർ 655 പ്രകാരം N N S കരയോഗത്തിന്റെ നേതൃത്വത്തിൽ 48 കുട്ടികളുമായിട്ട് U P S ആയിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.
അധ്യാപക പരിശീലന കാലഘട്ടത്തിൽ അനുഭവപ്പെടുന്ന കാര്യങ്ങൾ അടുക്കും ചിട്ടയായുംരേഖപ്പെടുത്തുന്നതാണ് റിഫ്ലക്റ്റീവ് ജേർണൽ.
ഓരോ ആഴ്ചയും അനുഭവപ്പെടുന്ന വ്യത്യസ്തമായ അനുഭവങ്ങളാണ് ഇതിന്റെ ഓരോ താളുകളും. അധ്യാപക ജീവിതത്തിലെ തുടക്കത്തിന്റെ ഓർമ്മയ്ക്കായി എന്നെന്നും മനസ്സിൽ സൂക്ഷിയ്ക്കാൻ മധുരവും രസകരവുമായ ചില അനുഭവങ്ങളുടെ മധുരതരമായ ഓർമ്മകൾ.................
F I R S T W E E K
14/ 11/ 16 - 18/ 11/ 16
അധ്യാപകപരിശീലനത്തിന്റെ ആദ്യഘട്ടമായ ഒരാഴ്ച പൂർത്തിയായി. പുതിയ സ്കൂൾ അന്തരീക്ഷവും കുട്ടികളും എല്ലാം ആയതിനാൽ ആദ്യദിവസങ്ങളിൽ ചെറിയൊരു ബുദ്ധിമുട്ടു അനുഭവപ്പെട്ടിരുന്നു. വല്ലാത്ത ബഹളക്കാരായ കുട്ടികളെയാണ് എനിയ്ക്കു കിട്ടിയിരിയ്ക്കുന്നതു എന്ന് ആദ്യദിവസം തന്നെ എനിയ്ക്കു മനസ്സിലായിരുന്നു. അധ്യാപക
അഭാവം മൂലം 8A -8B , 9A -9B എന്നീ ഡിവിഷനുകൾ രണ്ടു ക്ലാസ്സുകളായിട്ടാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്.
എന്നാൽ ഞങ്ങൾ വന്നതിനാൽ ഓരോ ഡിവിഷനുകൾ തിരിച്ചു തരാം എന്ന് പ്രെധമാധ്യാപിക ശ്രീമതി രാജലക്ഷ്മി ടീച്ചർ പറയുകയുണ്ടായി. അതിനുശേഷം പഠിപ്പിച്ചു തുടങ്ങിയാൽ മതിയെന്ന് സ്കൂളിലെ ഞങ്ങളുടെ കോൺസെൻഡ് അധ്യാപകനായ സന്തോഷ് സാർ നിർദേശിച്ചിരുന്നു.
` അദ്ദേഹം പഠിപ്പിച്ചിരുന്ന അധ്യായം പൂർത്തിയാകാത്തതിനാൽ ആ ഭാഗങ്ങൾ ആദ്യം പൂർത്തീകരിച്ചതിനുശേഷം പുതിയപാഠം പഠിപ്പിച്ചു തുടങ്ങിയാൽ മതിയെന്നും സന്തോഷ് സർ നിർദേശിച്ചിരുന്നു. തിങ്കളും ചൊവ്വയും പെന്റിങ് പോർഷൻ പഠിപ്പിച്ചു തീർത്തു. ബുധനാഴ്ച്ച അവധിയായിരുന്നതിനാൽ ആദ്യ ലെസ്സൻ പ്ലാൻ എടുത്തത് വ്യാഴാഴ്ചയാണ്. അങ്ങനെ ഈ ആഴ്ചയിൽ രണ്ടു ലെസ്സൺ പ്ലാനുകൾ മാത്രമേ കോംപ്ലറെ ചെയ്യാൻ കഴിഞ്ഞുള്ളു. സ്കൂളിൽ നടക്കുന്ന പാഠ്യപഠ്യേതരപ്രവർത്തനങ്ങളിൽ എല്ലാത്തിലും പങ്കുകൊള്ളേണ്ടത് ആവശ്യമായിരുന്നതിനാൽ ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പി നൽകുന്നതിനും അതിനുശേഷമുള്ള അക്ഷരദീപം പരിപാടിയിലും ഞങ്ങൾ പങ്കുചേരുമായിരുന്നു. 5 മുതൽ 7 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ഉച്ചഭക്ഷണത്തിനുശേഷം ഒരു ഹാളിൽ ഒത്തുകൂടും. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കികൊണ്ടു വരുന്ന പൊതുവിജ്ഞാനചോദ്യങ്ങൾ ചോദിയ്ക്കുകയും ഉത്തരങ്ങൾ കുട്ടികൾ തന്നെ എഴുതാൻ സ്രെമിയ്ക്കുകയും ചെയ്യുമായിരുന്നു. പരിപാടിയുടെ അവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ എഴുതിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. കൂടാതെ എല്ലാ മാസവും ഇതിന്റെ ഒരു പരീക്ഷയും നടത്തിവരുന്നുണ്ട്. ഭാവിയിൽ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദായ ഒരു കർമ്മ പരിപാടിയാണ് അക്ഷരദീപം എന്നത് നിസംശയം പറയുവാൻ കഴിയും.
ആദ്യം തോന്നിയ ബുദ്ധിമുട്ടൊഴിച്ചാൽ ഈ ഒരാഴ്ചകൊണ്ട് സ്കൂൾ അന്തരീക്ഷവുമായും കുട്ടികളുമായും താദാത്മ്യം പ്രാപിയ്ക്കുവാൻ കഴിഞ്ഞു.
SECOND WEEK
21/ 11/ 16 - 25/ 11/ 16
അധ്യാപക പരിശീലനത്തിന്റെ രണ്ടാമത് ആഴ്ച. ഈ നിത്യേനയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ മറ്റു ചില പരിപാടികൾ കൂടി നടക്കുകയുണ്ടായി. അതിൽ ഏറ്റവും ശ്രദ്ധേയമായത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ടുവരുന്നതിനായി സ്വീകരിയ്ക്കേണ്ട നടപടികൾ ആസൂത്രണം ചെയ്യന്നതിനുവേണ്ടി സംഘടിപ്പിച്ച P T A മീറ്റിംഗ് ആയിരുന്നു. മീറ്റിംഗിൽ സ്കൂളിലെ പ്രഥമാധ്യാപികയും മറ്റു അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുക്കുകയുണ്ടായി.
ഈ ആഴ്ചയിലാണ് ഞാൻ ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ എടുത്തത്. സമുദ്രവും മനുഷ്യനും എന്ന അധ്യായത്തിലെ ലോകസമുദ്രങ്ങൾ ഒറ്റനോട്ടത്തിൽ എന്ന ആശയമാണ് ഞാൻ എടുത്തത്. കോൺസെപ്റ് മാപ്പിങ് രീതിയിൽ ആശയം അവതരിപ്പിച്ചതിന് ശേഷം ആശയം കുട്ടികളെ കൊണ്ട് തന്നെ അവതരിപ്പിയ്ക്കുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. ആശയം അവതരിപ്പിച്ച ശേഷം ഒരു കുട്ടി ആശയത്തിന് ഒരു ആമുഖം നൽകിയ ശേഷം കുട്ടികൾ തന്നെ ഓരോ സമുദ്രങ്ങളായി രംഗത്തു വരികയും സംഭാഷണരൂപേണ ഓരോ സമുദ്രവുമായി ബന്ധപ്പെട്ട വസ്തുതകൾ അവതരിപ്പിയ്ക്കുകയും ചെയ്തു. അതിനായി സമുദ്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിയ്ക്കുകയും സമുദ്രങ്ങൾ എന്ന ആശയത്തിൽ എത്തിയ ശേഷം വിവിധ സമുദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ പ്രിന്റഡ് മെറ്റീരിയൽ നൽകി. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുവിവരങ്ങൾ ചർച്ച ചെയ്യിച്ച ശേഷം ഗ്രൂപ്പ് ലീഡർ ആശയാവതാരം നടത്തുകയും ചെയ്യണമായിരുന്നു. വളരെ നന്നായി തന്നെ കുട്ടികൾ അത് ചെയ്യുകയുണ്ടായി.
ശേഷം ഞാൻ ആശയത്തെ ക്രോഡീകരിച്ചു. എല്ലാ ക്ലാസ്സിൽ നിന്നും വ്യത്യസ്തമായി കുട്ടികളിലൂടെയുള്ള ആശയാവതരണരീതി കുട്ടികൾ ഏറെ സ്രെദ്ധയോടെയാണ് വീക്ഷിച്ചത്. പൂർണ്ണമായും വിദ്യാർഥികേന്ദ്രീകൃതമായ ഒരു ക്ലാസ് തന്നെ സംഘടിപ്പിയ്ക്കുവാൻ എനിയ്ക്കു കഴിഞ്ഞതായി വിശ്വസിയ്ക്കുന്നു.
THIRD W E E K
28/11/16 - 03/12/17
അധ്യാപകപരിശീലനത്തിന്റെ മൂന്നാമത് ആഴ്ച. ഈ ആഴ്ച സാധാരണ ലെസ്സൺ പ്ലാനിനു പുറമെ യോഗയുടെ ഒരു ലെസ്സൻ കൂടി എടുക്കേണ്ടിയിരുന്നു. സാരി ഉപയോഗിച്ച് യോഗയുടെ ക്ലാസ് എടുക്കുവാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഗോപാലകൃഷ്ണൻ സർ ഞങ്ങളോട് ആനി ദിവസം ചുരിദാർ ധരിച്ചു കൊണ്ട് വരണമെന്ന് നിർദേശിച്ചിരുന്നു.
ചുരിദാറിടുന്നതിനായി ഞങ്ങൾ കോളേജിലേയും സ്കൂളിലേയും അധ്യാപകരോട് അനുവാദം വാങ്ങിയിരുന്നു. സിദ്ധാസനം, വജ്രാസനം തുടങ്ങിയ യോഗാസനകളാണ് എനിയ്ക്കു എടുക്കേണ്ടിയിരുന്നത്. അതിനായി മുൻകൂട്ടി ലെസ്സൺ പ്ലാൻ, ടീച്ചിങ് എയ്ഡ് തുടങ്ങിയവ തയ്യാറാക്കുകയും സ്കൂളിലെ കായികാധ്യാപകനായ ഉണ്ണി സാറിനെക്കൊണ്ട് ലെസ്സൺ പ്ലാൻ സൈൻ ചെയ്യുകയും ചെയ്തിരുന്നു.
വളരെ നന്നായി ക്ലാസ് എടുക്കുവാൻ എനിയ്ക്കു കഴിഞ്ഞു. 8 A യിലെ കുട്ടികളെയാണ് യോഗ പഠിപ്പിച്ചത്. ഗോപാലകൃഷ്ണൻ സർ നല്ല കമന്റ്സ് ആണ് എഴുതി തന്നത്. യോഗ പഠിപ്പിയ്ക്കുന്നത് സ്കൂളിലെ അധ്യാപകർ വീക്ഷിച്ചിരുന്നു. കൂടാതെ U P ക്ലാസ്സുകളിൽ സബ്സ്റ്റിട്യൂഷൻ കയറുമ്പോൾ കുട്ടികൾക്ക് യോഗ പഠിപ്പിച്ചു കൊടുക്കണം എന്ന് അധ്യാപകർ നിർദേശിയ്ക്കുകയും ചെയ്തപ്പോൾ സന്തോഷം തോന്നുകയുണ്ടായി. പൊതുവെ നല്ലൊരു ആഴ്ചയായിരുന്നു കടന്നു പോയത്.
05/12/16 - 23/12/16
അധ്യാപകപരിശീലനത്തിന്റെ നാലാമത് ആഴ്ച.
ഏറെ പ്രത്യേകതകൾ ഉള്ള ഒരു കാഴ്ചയായിരുന്നു കഴിഞ്ഞു പോയത്. കുട്ടികളിൽ സഹവർത്തിത്വവും കാരുണ്യവും സഹജീവികളോട് കരുണയും ഉള്ളിൽ സൂക്ഷിയ്ക്കുവാനും പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുവാനുള്ളതാണെന്ന് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാൻ ശ്രദ്ധിയ്ക്കുന്ന ഒരു സ്കൂളാണ് ദേവീവിലാസം സ്കൂൾ. അതിനുദാഹരണമായിരുന്നു ഈ ആഴ്ച ഇവിടെ നടന്ന സഹപാടിയ്‌ക്കൊരു വീട് എന്ന പദ്ധതി. ഈ സ്കൂളിലെ ഒരു വിദ്യാർഥിയ്ക്കു വീടില്ലാത്തതിനാൽ അതിനാവശ്യമായ ധനം സമാഹരിച്ചു് ഒരു വീട് പൂർത്തിയാക്കി അതിന്റെ താക്കോൽ ധനം ചെയ്യുക എന്ന് പറയുന്നത് ഇന്നത്തെ ഭൗതികസുഖങ്ങളിൽ മാത്രം മുഴുകി കഴിയുന്ന പുതുതലമുറയിൽ മൂല്യങ്ങൾ വർദ്ധിപ്പിയ്ക്കാൻ കഴിയുന്ന ഒരു പ്രവർത്തി തന്നെയാണ്. ബഹുമാനപ്പെട്ട M L A ശ്രീമതി അഡ്വ : ഐഷാപോറ്റി അവർക്കാണ് ഉദ്ഘടനകർമ്മം നിർവഹിച്ചത്. അതോടൊപ്പം തായ്‌ക്കോണ്ട ഗ്രീൻബെൽറ്റ് വിതരണവും കഥകളി സോദാഹരണക്ലാസ്സും രംഗാവതരണവും സംഘടിപ്പിച്ചിരുന്നു.
സമകാലിക സമൂഹത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ പെൺകുട്ടികളെ ശാക്തീകരിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികൾക്കായി തായ്‌കൊണ്ട ടീം പരിശീലനം നടത്തി പോരുന്നത്.
സാംസ്കാരികകലകൾ മറന്നുപോയ്ക്കൊണ്ടിരിയ്ക്കുന്ന പുതുതലമുറയെ ബോധവൽക്കരിയ്ക്കുന്നതിനും കഥകളിയുടെ പ്രാധാന്യം മനസിലാക്കുന്നതിനും ആണ് കലാമണ്ഡലം പ്രശാന്തിന്റെയും സംഘത്തിന്റെയും കഥകളി സോദാഹരണക്ലാസ്സും രംഗാവതരണവും സംഘടിപ്പിച്ചിരുന്നത്. ഏതൊരു സാധാരണക്കാരനും ആസ്വദിയ്ക്കാൻ കഴിയുന്ന ഒരു കല തന്നെയാണ് കഥകളി എന്ന് സമർത്ഥിയ്ക്കുവാൻ അവർക്കു കഴിഞ്ഞു. വളരെ ലളിതമായ അവതരണരീതിയായിരുന്നു അവർ അവലംബിച്ചത്.
SIXTH WEEK
03 /01 /17 - 06 /01 /17
ക്രിസ്തുമസ് അവധിയ്ക്കുശേഷമുള്ള ആദ്യത്തെ ആഴ്ച. ക്രിസ്തുമസ് ക്സാമിന് ശേഷമുള്ള സാധാരണ പ്രവർത്തി ദിനങ്ങളായിരുന്നു ഈ ആഴ്ച.
ലെസ്സൺ പ്ലാൻ എഴുതേണ്ടതിലും അധികം പാഠങ്ങൾ പഠിപ്പിച്ചു തീർക്കുവാനായി തന്നിരുന്നു ആ പാഠങ്ങളാണ് ഈ ആഴ്ച പഠിപ്പിച്ചു തീർത്തത്. കൂടാതെ ക്രിസ്മസ് പരീക്ഷയുടെ പേപ്പർ നോക്കിയതും അധ്യാപകപരിശീലകരായിരുന്നു. എന്റെ ക്ലാസ്സിൽ 3 1 കുട്ടികളാണ് ഉണ്ടായിരുന്നത് 3 0 കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. അതിൽ ജയിച്ചത് 9 കുട്ടികൾ മാത്രമായിരുന്നു. നിലവാരം തീരെ കുറഞ്ഞ കുട്ടികളായതിനാൽ അധ്യാപകർ എന്ത് ചെയ്താലും പടിയ്ക്കില്ല എന്ന വാശി ഉള്ളതുപോലെ തോന്നി. മറ്റു പ്രത്യേകതകൾ ഒന്നുമില്ലാതെ ഈ ആഴ്ച കടന്നുപോയി.
SEVENTH WEEK
09/ 01/ 17 - 06/ 01/ 17
അധ്യാപകപരിശീലനത്തിന്റെ ആറാമത് ആഴ്ച. വ്യത്യസ്തങ്ങളായ നിരവധി അനുഭവങ്ങൾ ഉൾക്കൊണ്ട ഒരു ആഴ്ചയായിരുന്നു കടന്നുപോയത്. മൂന്നാഴ്ചയിൽ തീരുമാനിച്ചത്പ്രകാരം ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുവാനും പെന്റിങ് ഉണ്ടായിരുന്ന പാഠഭാഗങ്ങൾ എടുക്കുവാനും കഴിഞ്ഞു. ഡയഗണോസ്റ്റിക് ടെസ്റ്റ് 20 മാർക്കിനാണ് നടത്തിയത് ഏറ്റവും ഉയർന്ന സ്കോർ നേടിയത് ആദർശ് എന്ന കുട്ടിയായിരുന്നു. 17 ആയിരുന്നു ഉയർന്ന സ്കോർ. ഏറ്റവും കുട്ടിയ്ക്ക് നേടാൻ കഴിയാതെ പോയത് എന്താണ് എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുന്നത്. അത്തരത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾതെറ്റ് വരുത്തിയത് സമന്വയത്തിന്റെ ഇന്ത്യ എന്ന പാഠഭാഗത്തിലെ സാഹിത്യം എന്ന ഭാഗത്തു നിന്നായിരുന്നു. അതിനു ആവശ്യമായ റെമഡിയാൽ ലെസ്സൺ തയ്യാറാക്കുകയും ചെയ്തു. അടുത്ത ആഴ്ച റെമഡിയാൽ ലെസ്സൺ പ്ലാൻ എടുക്കുവാനും തീരുമാനിച്ചു. മറ്റു പ്രത്യേകതകൾ ഒന്നുമില്ലാതെ ഈ ആഴ്ചയും കടന്നുപോയി.
EIGHTH WEEK
16/01/17 - 20/01/17
ഈ ആഴ്ചയിൽ ബിനിടീച്ചറും ഗോപാലകൃഷ്ണൻ സാറും ഒബ്സർവേഷനായി വരികയുണ്ടായി.
കേരളം എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ എന്ന പാഠമാണ് ഞൻ ഈ ആഴ്ച തുടങ്ങിയത്. നാടുകൾ എന്ന ആശയമാണ് ടീച്ചർ ഒബ്സർവേഷന് വന്ന ദിവസം എനിയ്ക്കു എടുക്കുവാനായത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ടെൻഷൻ അധികം ഇല്ലാത്ത ഒരു ദിവസമായിരുന്നു. അതുകൊണ്ടു തന്നെ വലിയ തെറ്റുകൾ ഒന്നും തന്നെ ഇല്ലാതെ ക്ലാസ് എടുക്കുവാനായി. ടീച്ചറിന്റെ കമന്റ്സും തൃപ്തികരമായിരുന്നു.
ഗോപാലകൃഷ്ണൻ സർ ഹെൽത്ത് എഡ്യൂക്കേഷന്റെ ക്ലാസ് ആണ് നിരീക്ഷിച്ചത്. ഫുഡ് ആൻഡ് ന്യൂട്രിഷൻ ആയിരുന്നു എന്റെ ടോപ്പിക്ക്. ആവശ്യമായ ചാറ്റും പിക്ചർകളും നേരത്തെ തന്നെ തയ്യാറാക്കുകയും സ്കൂളിലെ കായികാദ്ധ്യാപകനായ ഉണ്ണിസാറിനെ കാണിച്ചു് സൈൻ ചെയ്തു സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു. മറ്റു പ്രവർത്തനങ്ങൾ ഒന്നും തന്നെ ഈ ആഴ്ച സ്കൂളിൽ നടന്നില്ല.
NINETH WEEK
23/ 01/ 17 - 28 /01/17
അധ്യാപക പരിശീലനത്തിന്റെ ഒൻപതാമത് ആഴ്ച. പരിശീലനഘട്ടത്തിന്റെ അന്ത്യഭാഗത്തേയ്ക്കു ഞങ്ങൾ അടുക്കുകയായിരുന്നു. ഉദ്ദേശിച്ചിരുന്നതിലും കൂടുതൽ ദിവസങ്ങൾ അവധിയായിപ്പോയതിനാലും മറ്റും ഞങ്ങൾ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പല പരിപാടികളും നീണ്ടുനീണ്ടു പോവുകയുണ്ടായി. ആയതിനാൽ ഞങ്ങൾക്ക് അടുത്ത ആഴ്ചയിൽ രണ്ടു ദിവസംകൂടി സ്കൂളിൽ പരിശീലനത്തിനായി ബഹുമാനപ്പെട്ടപ്രിൻസിപ്പൽ സർ ഞങ്ങൾക്ക് അനുവദിയ്ക്കുകയുണ്ടായി. അചീവമെന്റ് ടെസ്റ്റും കോൺസയന്റിസഷൻ പ്രോഗ്രാം തുടങ്ങിയവ അടുത്ത ആഴ്ചയിൽ ചെയ്യുവാനായി തീരുമാനിച്ചു. മുന്നോടിയായി തീർക്കേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു് തീർക്കുകയും കൂടാതെ റിവിഷൻ നടത്തുകയും ചെയ്തു. പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്തു തീർക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഈ ആഴ്ച. കൂടാതെ ഈ ആഴ്ച ബിനിടീച്ചർ ക്ലാസ് ഒബ്സർവേഷന് വരികയുണ്ടായി. ഭൂവുടമാവകാശങ്ങൾ എന്ന ആശയമാണ് ഞൻ എടുത്തത്. ആവശ്യമായ ടീച്ചിങ് എയ്ഡ്സ് ഉപയോഗിച്ചും ആക്ടിവിറ്റി നൽകിയുമാണ് ക്ലാസ് എടുത്തത്. നല്ല ഫീഡ്ബാക്ക് ആണ് ക്ലാസിനു ലഭിച്ചത്.
ഈ ആഴ്ചയിൽ സ്കൂളിനെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒരു ദിനം ആയിരുന്നു. ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിയ്ക്കുവാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടത്തിവരുന്നു. അതിന്റെ ഭാഗമായി 26 ന് വിപുലമായ പരിപാടികളാണ് സംഘടിപ്പിയ്ക്കപ്പെട്ടത്. പഠ്യേതരപ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദിനാചരണം. പാശ്ചാത്യ സംസ്കാരങ്ങളുടെ പുറകെ കണ്ണുംപൂട്ടി പോകുന്ന നമ്മുടെ പുതിയ തലമുറയെ ഇന്ത്യ എന്ന മഹാരാജ്യം കെട്ടിപ്പടുക്കുവാൻ അതിനു പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാരുടെ സഹനത്തെയും മറ്റു അടിസ്ഥാനഘടകങ്ങളെയും മനസിലാക്കുവാൻ ഇത്തരം ദിനാചരണങ്ങൾ വഹിയ്ക്കുന്ന പങ്കു വളരെ വലുതാണ്. ഒരു ദിനാചരണത്തിന്റെ എല്ലാ അടുക്കും ചിട്ടയോടും കൂടി ആണ് പരിപാടികൾ സംഘടിപ്പിയ്ക്കപ്പെട്ടത്.
രാവിലെ 9.30 ന് തന്നെപതാക ഉയർത്തൽ നടന്നു. പുത്തൂർമുക്ക് മുതൽ പൂവറ്റൂർ ജംഗ്ഷൻ വരെ ഉള്ള റാലിയായിരുന്നു അതിൽ ശ്രദ്ധേയം. എല്ലാ അധ്യാകപരിശീലകരുടെയും പൂർണ്ണ പങ്കാളിത്തം പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്നു.

ഈ ആഴ്‌ചയിൽ മറ്റൊരു പ്രത്യേകതകൂടിയുള്ള ആഴ്ചയായിരുന്നു. 27 ന് കേരള സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ തുടക്കം കുറിയ്ക്കുന്ന ദിനം കൂടിയായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തവും ലഹരി വിരുദ്ധവുമായി പ്രഖ്യാപിയ്ക്കുകയും സ്കൂൾ സംരക്ഷണ ചങ്ങല തീർക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സ്കൂൾ വാർഷികവും ആഘോഷിയ്ക്കുകയുണ്ടായി. ഈ വര്ഷം സർവീസിൽ നിന്ന് വിരമിയ്ക്കുന്ന അധ്യാപകരായ ശ്രീ. ഉണ്ണികൃഷ്ണൻ നായർ, ശ്രീമതി. കെ. ജയകുമാരി, ശ്രീമതി പി. എസ്. ബീന എന്നിവർക്ക് യാത്രയയപ്പും നടന്നു.
യോഗാനന്തരം സ്കൂളിലെ മുൻവിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത മ്യൂസിക്കൽ ഫ്യൂഷനും
അതിനു ശേഷം മഹേഷ് തേനാദിയും സംഘവും അവതരിപ്പിയ്ക്കുന്ന നാടൻപാട്ടും സംഘടിപ്പിച്ചിരുന്നു. വളരെയേറെ വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ ഈ ആഴ്ചയും കടന്നുപോയി.
TENTH WEEK
30/ 01/ 17 - 31/ 01/ 17
അധ്യാപകപരിശീലനത്തിന്റെ അവസാന രണ്ടു ദിനങ്ങൾ. ഏകദേശം സ്കൂൾപരിശീലനകാലഘട്ടത്തിൽ ചെയ്തു തീർക്കേണ്ട എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ ചെയ്തു തീർത്തിരുന്നു.
ഈ ആഴ്ചയിൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും ഞങ്ങളുടെ സന്തോഷത്തിന് അല്പം മധുരം വാങ്ങി നൽകുകയും ചെയ്തു.പ്രോജക്ടിനുവേണ്ടിയുള്ള അചീവമെന്റ് ടെസ്റ്റും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിനു വേണ്ടിയുള്ള അചീവമെന്റ് ടെസ്റ്റും കോൺസയന്റിസഷൻ പ്രോഗ്രാമുമായിരുന്നു ഞങ്ങൾക്ക് ഈ ആഴ്ച ചെയ്തു തീർക്കേണ്ടിയിരുന്നത്. പ്രോജക്ടിന്റെ അചീവമെന്റ് ടെസ്റ്റ് 30 അല്ലാതെ അചീവമെന്റ് 31 എന്നീ ദിവസങ്ങളിൽ നടത്തുകയുണ്ടായി. ബോധവൽക്കരണക്ലാസ്സ് ഞങ്ങൾ 9 പേരും ചേർന്നാണ് നടത്തിയത്. എല്ലാവര്ക്കും കൃത്യമായ ഡ്യൂട്ടീസ് നൽകിയിരുന്നു. ലഹരിവിരുദ്ധബോധവത്കരണക്ലാസ്സ് ആണ് ഞങ്ങൾ സംഘടിപ്പിച്ചത്. പുതുതലമുറയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം സ്കൂളുകളിലും മറ്റും സംഘടിപ്പിയ്ക്കപ്പെടുന്ന ഇത്തരം ബോധവൽക്കരണ ക്ലാസുകൾ മൂലം കുറയ്ക്കാൻ കഴിയുമെന്നും പുതു തലമുറയെ ബോധവൽക്കരിയ്ക്കാൻ കഴിയും എന്നാണ് വിശ്വാസം. കമ്പ്യൂട്ടർ ലാബ് ഉപയോഗിച്ച് വീഡിയോ പ്രദർശനത്തിലൂടെയാണ് ഞങ്ങൾ ആശയം കുട്ടികളിലേക്ക് എത്തിയ്ക്കാൻ ശ്രമിച്ചത്. അങ്ങനെ സ്കൂളിൽ അധ്യാപക പരിശീലന കാലയളവിൽ ചെയ്തു തീർക്കേണ്ട എല്ലാ പരിപാടികളും പൂർത്തിയാക്കി സ്കൂളിലെ അധ്യാപകരോട് യാത്ര പറഞ് ഞങ്ങളുടെ സംഘം സ്കൂളിന്റെ പടിയിറങ്ങി.
CONCLUSION
ഒരു അധ്യാപക വിദ്യാർഥിയെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒന്നാണ് സ്കൂളിലെ അധ്യാപകപരിശീലനകാലഘട്ടം. പുതുക്കിയ പാഠ്യപദ്ധതിപ്രകാരം മൂന്ന് സെമസ്റ്ററുകളിലുമായി ഏകദേശം ആര് മാസത്തോളം ഒരു അധ്യാപകവിദ്യാർത്ഥി സ്കൂളിൽ ചെലവഴിയ്ക്കേണ്ടതുണ്ട്. അത് ഓരോ അധ്യാപകപരിശീലകരെ സംബന്ധിച്ചും പ്രയോജനപ്രദവുമാണ്.
സ്കൂളിനെയും വിദ്യാർഥികളെയും അടുത്തറിയുവാനും സ്കൂളിലെ എല്ലാ പ്രേവര്തനങ്ങളും മനസിലാക്കുക വഴി വിവിധതരം അനുഭവങ്ങളിലൂടെ കഴിവുറ്റ അധ്യാപകരാകുവാനും ഇത്തരം പരിശീലനം അനിവാര്യമാണ്. പാഠ്യപഠ്യേതരപ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാനും അധ്യാപകർ എന്ന നിലയിൽ നേരിടേണ്ടി വരുന്ന വിവിധ സന്ദർഭങ്ങളെ തന്മയത്വത്തോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്നും മനസിലാക്കാൻ കഴിയുന്നു.
Subscribe to:
Posts (Atom)